ആരോഗ്യത്തിനും  വിദ്യാഭ്യാസത്തിനും  മുൻഗണന

എം.പി. ഫണ്ടുപയോഗിച്ച് നടപ്പിലാക്കിയ പദ്ധതികളില്‍ഞാന്‍ മുന്‍ഗണന നല്‍കിയത് ആരോഗ്യ മേഖലയ്ക്കും വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്കുമാണ് -ആശുപത്രികള്‍ക്ക്  672 ലക്ഷം രൂപയും വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്ക് 742 ലക്ഷംരൂപയും വകയിരുത്തി.

മേഖല നിര്‍ദേശിച്ച

തുക(ലക്ഷം രൂപ)

ഭരണാനുമതി ലഭിച്ചത് (ലക്ഷം രൂപ)
ആരോഗ്യം 672 669
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 742 710
റോഡ്‌, നടപ്പാത 656 653
പൊതു കെട്ടിടങ്ങള്‍ 480 478
കുടിവെള്ളം, ശുചിത്വം 193 190
ലൈബ്രറി പുസ്തകങ്ങള്‍ 6.50 4.50
തെരുവു വിളക്ക് (ഹൈമാസ്റ്റ് ലൈറ്റുകള്‍) 113 70
മറ്റു പൊതു സൗകര്യങ്ങ ള്‍ 65 61

 

തിരുവനന്തപുരംജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ്

തിരുവനന്തപുരം ജില്ലയിലെ ആശുപത്രികള്‍ക്ക് 3.0 കോടിരൂപയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 4.15 കോടിരൂപയും അനുവദിച്ചു. തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജ് കാമ്പസ്സില്‍ മാത്രം 15 പദ്ധതികള്‍ക്കായി 2 കോടിരൂപ ചെലവഴിച്ചു. ജനറല്‍ ആശുപത്രിയില്‍ ആദ്യമായി വൃക്ക രോഗികള്‍ക്ക് ഡയാലിസിസ് സൗകര്യം ആരംഭിച്ചത് 2010-11ല്‍ ഞാന്‍ നിര്‍ദേശിച്ച പദ്ധതിപ്രകാരം 31.39 ലക്ഷംരൂപ മുടക്കി 4 ഡയാലിസിസ് യന്ത്രങ്ങള്‍ സ്ഥാപിച്ചത് വഴിയാണ്. ഇതിനകം നൂറുകണക്കിനു രോഗികൾക്ക്സൗജന്യനിരക്കിൽ ഈ സേവനം ഉപയോഗപ്പെടുത്താൻ കഴിഞ്ഞു. 2012 ഏപ്രിൽ 26നു പ്രവര്‍ത്തനം ആരംഭിച്ച ഈ യൂണിറ്റില്‍ ഇതുവരെ19400ൽപരം ഡയാലിസിസ് ചെയ്തുകഴിഞ്ഞു.

പ്രമുഖ പദ്ധതികള്‍

  • കോഴിക്കോട്മെഡിക്കൽ കോളേജിൽ രക്താർബുദരക്തജന്യ രോഗികള്‍ക്ക് വേണ്ടി പുതിയ ബ്ലോക്കും, .സി.യുവും – 1 കോടി
  • ആലപ്പുഴ മെഡിക്കൽകോളേജിൽ സ്തനാർബുദം നിർണ്ണയിക്കുന്ന മാമ്മോഗ്രം മെഷീനും, കമ്പ്യൂട്ടറയിസ്ഡ റേഡിയോഗ്രാഫി മെഷീനും – 60 ലക്ഷം; ജില്ലയില്‍ വിവിധ ആശുപത്രിക്കൾക്കായി 34ലക്ഷം
  • തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കാമ്പസ്സില്‍ 15 പദ്ധതികൾ 2 കോടിരൂപ; ജനറൽആശുപത്രിയ്ക്ക്– 35ലക്ഷംനേമം താലുക്ക്ആശുപത്രിയ്ക്ക് – 35ലക്ഷം; പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിനു – 10ലക്ഷം
  • പത്തനംതിട്ടജില്ലയിൽ വിവിധ ആശുപത്രിക്കൾക്കായി: 51ലക്ഷം
  • കോട്ടയംജില്ലയിൽ വിവിധ ആശുപത്രിക്കൾക്കായി: 46ലക്ഷം
  • വിവിധ ആശുപത്രികളില്‍ ആംബുലൻസുകൾ (11എണ്ണം )

പേരൂർക്കടമാനസികആരോഗ്യകേന്ദ്രത്തില്‍ രോഗം മാറിയവരുടെ പുനരധിവാസത്തിനു10ലക്ഷം

കോഴിക്കോട്മെഡിക്കൽകോളേജിൽ പുതിയ ഓങ്കോ ഹേമറ്റോളജി വാര്‍ഡ്‌

വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്കു ഭൌതിക സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്നും സ്കൂള്‍ ബസ്സ് വാങ്ങാനും കപ്യൂട്ടര്‍ ഉള്‍പ്പെടെ ക്ലാസ്റൂം സ്ഥാപിക്കാനും ആധുനിക സ്റ്റിംകിച്ചന്‍ സ്ഥാപിക്കാനും പെണ്‍കുട്ടികള്‍ക്ക് ടോയ്-ലറ്റു നിര്‍മ്മിക്കാനും മറ്റുമാണ് കൂടുതല്‍ ഫണ്ടും മാറ്റിവെച്ചത്.

gallery15