എംപി ഫണ്ടിന്‍റെ വിനിയോഗത്തിൽ മികച്ച മാതൃകയും റെക്കോഡും

എം.പി യായി ആദ്യവര്‍ഷം (2010-11)രണ്ടു  കോടി രൂപയും പിന്നീടുള്ള അഞ്ചു വര്‍ഷം അഞ്ചു കോടിരൂപ വീതവുമാണ് പ്രാദേശിക വികസന ഫണ്ട് അനുവദിക്കപ്പെട്ടത്‌. ഈ തുക വിനിയോഗിച്ച് മുഖ്യമായും കേരളത്തിലെ വിവിധജില്ലകളില്‍ (മുഖ്യമായി തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലും കൊല്ലം, കോട്ടയം തുടങ്ങിയ ജില്ലകളില്‍ ഭാഗികമായും)ജനങ്ങള്‍ക്ക്‌ ഉപകാരപ്രദവും അവരുടെ ആവശ്യങ്ങളോട് പ്രതികരിച്ചുകൊണ്ടുമുള്ള നിരവധി വികസന-നിര്‍മ്മാണ പദ്ധതികള്‍ ഏറ്റെടുക്കാന്‍ കഴിഞ്ഞു. മാത്രവുമല്ല, നിരന്തരമായ നിരീക്ഷണത്തിലൂടെയും ഉദ്യോഗസ്ഥതലങ്ങളില്‍ നടത്തിയ ഇടപെടലിലൂടെയും  ഈ പദ്ധതികളില്‍ ഭൂരിഭാഗവും പൂര്‍ത്തീകരിക്കാനോ അല്ലെങ്കില്‍ നല്ല പുരോഗതിയില്‍ എത്തിക്കാനോകഴിഞ്ഞിട്ടുമുണ്ട്. ആറു വര്‍ഷത്തിനിടയില്‍ മൊത്തം 31.2 കോടി രൂപയുടെ 350 പദ്ധതി നിര്‍ദേശങ്ങള്‍ ഞാന്‍ നല്‍കുകയുണ്ടായി; ഇതില്‍ 29.96 കോടിരൂപയുടെ 331 പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചു. ബാക്കിതുകക്ക് കൂടി അനുമതി ഉടനെ ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നു. ഇവയില്‍ 22കോടിരൂപക്കുള്ള  237 പദ്ധതികള്‍ പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക്‌ സമര്‍പ്പിച്ചു. ബാക്കി നിര്‍മ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങളിലാണ്.

വര്‍ഷം തിരിച്ചുള്ള കണക്ക് താഴെ കൊടുക്കുന്ന പട്ടികയിലുണ്ട്.

വര്‍ഷം പദ്ധതികളുടെ എണ്ണം എസ്റ്റിമേറ്റ് തുക

ഭരണാനുമതി ലഭിച്ചത്

നിര്‍ദേശിച്ചത് ഭരണാനുമതി ലഭിച്ചത് നിര്‍ദേശിച്ചത് ഭരണാനുമതി ലഭിച്ചത്
2010-11 13 13 219.69 219.07
2011-12 41 41 512.06 511.82
2012-13 48 48 529.07 527.60
2013-14 65 65 537.82 533.78
2014-15 64 64 521.77 498.97
2015-16 119 100 800.00 705.71
ആകെ 350 331 31 2996.95

ശ്രദ്ധേയമായ ഒരു കാര്യം സാധാരണയുള്ള വാര്‍ഷിക വിഹിതമായ അഞ്ചു കോടിക്ക് പുറമെ,1994 മുതലുള്ള എല്ലാ മുന്‍രാജ്യസഭാഎം.പിമാരുടെയും  അക്കൌണ്ടുകളില്‍ ഉപയോഗിക്കപ്പെടാന്‍ പറ്റാതെ കിടന്ന 24.59 കോടി രൂപ തിരിച്ചുപിടിക്കാനും ഈ തുക ചട്ടങ്ങളനുസരിച്ച് നിലവിലുള്ള എല്ലാ എം.പിമാര്‍ക്കും 2.73 കോടി രൂപ വീതം അധികഫണ്ടായി അനുവദിപ്പിക്കുന്നതിനുള്ള എന്‍റെ പരിശ്രമം വിജയം കണ്ടു എന്നതാണ്.