നാളേക്കു മുതൽ ക്കൂട്ടായ വിദേശസന്ദർശനങ്ങൾ

പാര്‍ലമെണ്ട് അംഗമെന്ന നിലയില്‍ നാല് വിദേശസന്ദര്‍ശനങ്ങള്‍ നടത്താന്‍ എനിക്ക് അവസരം ലഭിച്ചു. ഉപരാഷ്ട്രപതിയോടൊപ്പം വിയറ്റ്നാമിലും അന്താരാഷ്ട്ര പാര്‍ലമെന്ററിയന്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഐക്യ രാഷ്ട്രസഭ പ്രഖ്യാപിച്ച സഹസ്രാബ്ദ ദാരിദ്ര്യനിര്‍മ്മാര്‍ജന ലക്ഷ്യങ്ങളെ അധികരിച്ച് ഇന്തോനേഷ്യയിലെ ബാലിയില്‍ നടന്ന എം.പി.മാരുടെ സമ്മേളനത്തിലും ഇന്ത്യ-പാകിസ്ഥാന്‍ പാര്‍ലമെന്റംഗങ്ങളുടെ സൌഹൃദ സംഘത്തിന്റെ ഭാഗമായി പാകിസ്ഥാനിലും, പെണ്‍കുഞ്ഞുങ്ങളുടെ സുരക്ഷ സംബന്ധിച്ച് നടന്ന അന്താരാഷ്ട്ര സമ്മേളനത്തിനായി ബംഗ്ലാദേശിലും ഞാന്‍ സന്ദര്‍ശനം നടത്തുകയുണ്ടായി. ഈ വേളകളില്‍ ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള ഭരണകര്‍ത്താക്കളും പാര്‍ലമെണ്ട് അംഗങ്ങളും വിദഗ്ദ്ധരും മറ്റുമായി നടത്താന്‍ കഴിഞ്ഞ ഇടപെടല്‍ വഴി എനിക്ക് ആര്‍ജിക്കാന്‍ കഴിഞ്ഞ അനുഭവസമ്പത്തിനെ ഞാന്‍ ഏറെ വിലമതിക്കുന്നു.