സഭയിൽ  ഞാന്‍ നടത്തിയ മറ്റു ഇടപെടലുകളിൽ  പ്രധാനപ്പെട്ടവ

 • അറബി കല്യാണത്തിന്‍റെ പേരില്‍ കേരളത്തില്‍ നടക്കുന്ന ശൈശവ വിവാഹത്തിനെതിരെ.
 • മെഡിക്കല്‍ കൌണ്‍സില്‍ ഭേദഗതി ബില്ലിന്‍റെ ചര്‍ച്ച
 • സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന പരസ്യങ്ങൾക്കെതിരെ
 • വിദ്യാഭ്യാസ വായ്പകള്‍ ബലമായി തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ നടത്തുന്ന നപടികള്‍ക്കെതിരെ
 • രാജ്യത്തു ബലാല്‍സംഗ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവയുടെ നിരക്ക് കുറഞ്ഞുവരുന്നതിനെപ്പറ്റി
 • അനധികൃതമായി നടക്കുന്ന മരുന്ന് പരീക്ഷണങ്ങളില്‍ വര്‍ധിച്ചു വരുന്ന മരണങ്ങള്‍ക്കെതിരെ
 • സ്വകാര്യ ആശുപത്രികളില്‍ ആരോഗ്യ ഇന്‍ഷുറന്‍സിന്റെ മറവില്‍ നടത്തിയ തട്ടിപ്പിനെതിരെ
 • കര്‍ണാടകയിലെ കുന്ദ്രേമുഖില്‍ ഉള്‍പ്പെടെ നടക്കുന്ന പരിസ്ഥിതി നാശത്തെപ്പറ്റി
 • വന്ധ്യംകരണകരണ ശസ്ത്രക്രിയയെ തുടര്‍ന്നു ഛത്തീസ്ഗഡഡില്‍ നടന്ന മരണങ്ങളെപ്പറ്റി
 • മനുഷ്യാവകാശ പ്രവര്‍ത്തക സോണി സൂരിക്കെതിരെ ഛത്തീസ്ഗഡ് പോലീസ് നടത്തിയ അക്രമത്തിനെതിരെ, അവര്‍ക്ക് തക്കതായ ചികിത്സ നല്‍കാത്ത എയിംസ് ആശുപത്രി അധികൃതര്‍ക്കെതിരെ
 • ഡല്‍ഹിയില്‍ വീടുകള്‍ പൊളിച്ച് 2000 ആളുകളെ തെരുവിലേക്കിറക്കിയതിനെതിരെ
 • അന്യസംസ്ഥാന ലോട്ടറികള്‍ നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരം നല്‍കുന്ന തരത്തില്‍ ലോട്ടറി നിയമത്തില്‍ ഭേദഗതി ആവശ്യപ്പെട്ടത്