സുപ്രധാന പാര്‍ലമെന്റ് സമിതികളിൽ അംഗത്വം

ഭക്ഷ്യം-പൊതുവിതരണം, ആരോഗ്യം, സ്ത്രീശാക്തീകരണം, ഓഫീസ് ഓഫ് പ്രോഫിറ്റ്, എംപിമാരുടെ പ്രാദേശിക വികസനഫണ്ട്, ലൈബ്രറി തുടങ്ങിയ പാര്‍ലമെണ്ട് സ്ഥിരംസമിതികളിലും സിവില്‍ വ്യോമയാനവകുപ്പിന്റെ കൂടിയാലോചന സമിതിയിലും അംഗമായി പ്രവര്‍ത്തിക്കാനും ഈ കമ്മിറ്റികളിലെ ചര്‍ച്ചകളില്‍ സജീവവും സാര്‍ത്ഥകവുമായ ഇടപെടല്‍ നടത്താനും എനിക്ക് കഴിഞ്ഞു. അവസാനവര്‍ഷം ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ കേരള സംസ്ഥാന കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയുടെ ചെയര്‍മാനായി പ്രവര്‍ത്തിക്കാനും സംസ്ഥാനത്തെ ഭക്ഷ്യധാന്യ വിതരണവുമായി ബന്ധപ്പെട്ടു നിലനിന്ന പല പ്രശ്നങ്ങളിലും ഇടപെടാനും കഴിഞ്ഞു.

gallery18