ആറുവർഷം, 642 ചോദ്യങ്ങൾ

പാര്‍ലമെന്റിലെ ചോദ്യോത്തരവേള വളരെ ഗൌരവമേറിയ സഭാപ്രവര്‍ത്തനമാണ്; വിവിധ വിഷയങ്ങളിലായി 642 ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. രാജ്യത്തെയും നമ്മുടെ സംസ്ഥാനത്തെയും ബാധിക്കുന്ന നിരവധി പ്രശ്നങ്ങള്‍ ഉന്നയിച്ചു. അവയ്ക്കു കിട്ടിയ മറുപടിയെ പിന്‍തുടര്‍ന്നു വീണ്ടും ആ പ്രശ്നങ്ങള്‍ സഭയില്‍ ഉയര്‍ത്താനും മന്ത്രിമാരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു പരിഹാരം തേടാനും  ഞാന്‍ പരിശ്രമം നടത്തി.

ഞാന്‍ ഉന്നയിച്ച ചോദ്യങ്ങളില്‍ ഒരു പക്ഷെ ഏറ്റവും പ്രധാനപ്പെട്ടത് ബഹിരാകാശ ഗവേഷണ-വികസന രംഗത്ത്‌ രാജ്യം കണ്ട ഏറ്റവും വലിയ തട്ടിപ്പാകുമായിരുന്ന ISRO-ANTRIX 4G സ്പെക്ട്രം കരാറിനെപ്പറ്റിയായിരുന്നു. പാര്‍ലമെന്റില്‍ പ്രശ്നം ഉന്നയിക്കപ്പെട്ടതിനെ തുടര്‍ന്നു ആ കരാര്‍ റദ്ദു ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതമാകുകയും അപ്രകാരം 3ജി മോഡലിലുള്ള മറ്റൊരു തട്ടിപ്പ് വഴി രാജ്യത്തിന്‍റെ അമൂല്യ പോതുസമ്പത്തായ 4ജി സ്പെക്ട്രം സ്വകാര്യകമ്പനികള്‍ കൈവശപ്പെടുത്തുന്നത് ഒഴിവാക്കപ്പെടുകയും ചെയ്തു.