ആരോഗ്യമേഖല

എം.പി. ഫണ്ടുപയോഗിച്ച് നടപ്പിലാക്കിയ പദ്ധതികളില്‍ഞാന്‍ മുന്‍ഗണന നല്‍കിയത് ആരോഗ്യമേഖലയ്ക്കും വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്കുമാണ് -ആശുപത്രികള്‍ക്ക്  672 ലക്ഷംരൂപയും വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്ക് 742 ലക്ഷംരൂപയും വകയിരുത്തി.

gallery15

തിരുവനന്തപുരം ജില്ലയിലെ ആശുപത്രികള്‍ക്ക് 3.0 കോടിരൂപയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 4.15 കോടിരൂപയും അനുവദിച്ചു. തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജ് കാമ്പസ്സില്‍ മാത്രം 15 പദ്ധതികള്‍ക്കായി 2 കോടിരൂപ ചെലവഴിച്ചു. ജനറല്‍ ആശുപത്രിയില്‍ ആദ്യമായി വൃക്ക രോഗികള്‍ക്ക് ഡയാലിസിസ് സൗകര്യം ആരംഭിച്ചത് 2010-11ല്‍ ഞാന്‍ നിര്‍ദേശിച്ച പദ്ധതിപ്രകാരം 31.39 ലക്ഷംരൂപ മുടക്കി 4 ഡയാലിസിസ് യന്ത്രങ്ങള്‍ സ്ഥാപിച്ചത് വഴിയാണ്. ഇതിനകം നൂറുകണക്കിനു രോഗികൾക്ക്സൗജന്യനിരക്കിൽ ഈ സേവനം ഉപയോഗപ്പെടുത്താൻ കഴിഞ്ഞു. 2012 ഏപ്രിൽ 26നു പ്രവര്‍ത്തനം ആരംഭിച്ച ഈ യൂണിറ്റില്‍ ഇതുവരെ19400ൽപരം ഡയാലിസിസ് ചെയ്തുകഴിഞ്ഞു.

പ്രമുഖ പദ്ധതികൾ

തിരുവനന്തപുരം ജനറൽ ആശുപത്രിയ്ക്ക്

 • ജനറൽ ആശുപത്രിയിൽ ആദ്യമായി വൃക്കരോഗികൾക്ക് ഡയാലിസിസ് കേന്ദ്രം ആരംഭിച്ചു – 31.39 ലക്ഷംരൂപ.
 • ഓട്ടോമാറ്റിക് ഫിലിം പ്രോസിസ്സിംഗ്യൂണിറ്റ് – 2.75 ലക്ഷം

നേമം താലുക്ക് ആശുപത്രിയ്ക്ക്

 • എക്സ്റെ, ടി.ബിയൂണിറ്റുകൾക്ക്പുതിയബ്ലോക്ക് – 21 ലക്ഷം.
 • ഹൈ – ഫ്രീക്യുഎൻസിഎക്സ്റെമെഷീൻ – 10.35 ലക്ഷം.

 പേരൂർക്കട മാനസിക ആരോഗ്യകേന്ദ്രം

 •  രോഗികളുടെ പുനരധിവാസത്തിന് – 10 ലക്ഷം

 കള്ളിക്കാട് പ്രൈമറി ഹെൽത്ത് സെന്ററിന്

 • ആംബുലൻസ് – 4.15 ലക്ഷം

തിരുവനന്തപുരം മെഡിക്കൽകോളേജ് കാമ്പസിൽ  2 കോടി രൂപ വിനിയോഗിച്ചു നടപ്പിലാക്കിയ  15  പ്രധാനപദ്ധതികൾ.

 • മെഡിക്കൽ കോളേജിലെ സർജറി തീവ്രപരിചരണ വിഭാഗത്തിനും,
 • ജനറൽ മെഡിസിൻ വിഭാഗത്തിനുമായി അഞ്ചുവെന്റിലറ്ററുകൾ
 • മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിന്രണ്ടുഡിഫിബ്രിലേറ്ററുകളും, കാർഡിയാക്മോനിറ്ററുകളും.
 • മെഡിക്കൽകോളേജിനും, എ.സി.ആർലാബിനും ആംബുലൻസുകൾ
 • ട്രെയിൻയാത്രയുമായി ബന്ധപെട്ട വിവരങ്ങൾ ലഭ്യമാക്കുന്നതിനു ആധുനികരീതിയിലുള്ള ടച്ച് സ്ക്രീൻ സംവിധാനം ആർ.സി.സിയിലും, മെഡിക്കൽ കോളേജിലും സ്ഥാപിച്ചു.
 • മെഡിക്കൽ കോളേജ് കാമ്പസിൽ രോഗികളുടെ യാത്രാസൗകര്യങ്ങൾക്കു വേണ്ടി രണ്ടു ഇലക്ട്രിക്കാറുകൾ.
 • മെഡിക്കൽ കോളേജ് കാമ്പസിലെ ജീവനക്കാരുടെ കുട്ടികൾക്ക്വേണ്ടി ക്രഷ് നിർമ്മാണം

റീജിയണൽ കാൻസർസെന്ററിൽ ഹൈ-ടെക് ആംബുലൻസ്.

 • റെയിൽവേ ടിക്കറ്റ് റിസർവേഷൻ കേന്ദ്രം
 • പഴയ ഡോർമിട്ടറിക്ക് സമീപം വിശ്രമകേന്ദ്രം

എസ്.എ.ടിആശുപത്രിയിൽ

 • പീഡിയാട്രിക് നെഫ്രോളജി വിഭാഗത്തിന് ഹീമോഡയാലിസിസ് മെഷീനും, മൾട്ടിചാനൽ മോണിറ്ററിംഗ് സിസ്റ്റവും
 • എല്ലാ വാർഡുകളിലും ചൂട്വെള്ളം എത്തിക്കുന്നതിന് സോളാർവാട്ടർ ഹീറ്റർ സംവിധാനം.
 • അനസ്തേഷ്യ വർക്ക്സ്റ്റേഷനും, മൾട്ടിചാനൽ മോണിറ്ററിംഗ് സിസ്റ്റവും.
  ഓപ്പറേഷൻ തീയറ്ററിലേക്ക് ആധുനിക ഓട്ടോക്ലേവ് മെഷീൻ (800 litre)
  രോഗികളുടെ കൂട്ടിരുപ്പുകാർക്കുള്ള വിശ്രമകേന്ദ്രത്തിൽ എൽ.സി.ഡി ടെലിവിഷൻ
 • പത്തനംതിട്ട ജില്ലയിൽ വിവിധ ആശുപത്രിക്കൾക്കായി: 51ലക്ഷം
 • കോട്ടയംജില്ലയിൽ വിവിധ ആശുപത്രിക്കൾക്കായി: 46ലക്ഷം
 • വിവിധ ആശുപത്രികളില്‍ ആംബുലൻസുകൾ (11എണ്ണം )
 • കോഴിക്കോട്മെഡിക്കൽ കോളേജിൽ രക്താർബുദരക്തജന്യ രോഗികള്‍ക്ക് വേണ്ടി പുതിയ ബ്ലോക്കും, .സി.യുവും – 1 കോടി
 • ആലപ്പുഴ മെഡിക്കൽകോളേജിൽ സ്തനാർബുദം നിർണ്ണയിക്കുന്ന മാമ്മോഗ്രം മെഷീനും, കമ്പ്യൂട്ടറയിസ്ഡ റേഡിയോഗ്രാഫി മെഷീനും – 60 ലക്ഷം;
 • ജില്ലയില്‍ വിവിധ ആശുപത്രിക്കൾക്കായി 34ലക്ഷം